Representational Image
Posted On
date_range Updated On
date_range ദേശീയപാതാ നിർമാണത്തിനിടെ തൃശൂരിൽ ടാറിംഗ് വാഹനത്തിന് തീപിടിച്ചു; ഡ്രൈവർക്ക് പൊള്ളലേറ്റു
തൃശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ തൃശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു. കയ്പ്പമംഗലം 12ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66െൻറ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്.
അപകടത്തിൽ വാഹനത്തിെൻറ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.