യുവാവിന്റെ കൈ ഞരമ്പ് മുറിച്ച് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം

താമരശ്ശേരി: യുവാവിന്റെ കൈ ഞരമ്പ് മുറിക്കാൻ വിദ്യാർഥിനിയുടെ ശ്രമം. കോടഞ്ചേരി സ്വദേശിയായ 15കാരിയാണ് ബസ് ജീവനക്കാരനായ യുവാവിന്റെ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടിയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

ബസ് താമരശ്ശേരി സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സംഭവമെന്ന് യുവാവ് പറഞ്ഞു. ബോർഡ് മാറ്റുന്നതിനിടെ ബസിലേക്ക് കയറി വന്ന പെണ്‍കുട്ടി, തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടേക്ക് പോയപ്പോള്‍ കൈ കാണിക്കാന്‍ പറയുകയും കൈ കാണിച്ചപ്പോള്‍ യൂനിഫോമിന്റെ പോക്കറ്റില്‍നിന്ന് ബ്ലേഡ് എടുത്ത് മുറിക്കുകയുമായിരുന്നെന്ന് യുവാവ് പറഞ്ഞു.

ഇതോടെ താന്‍ പെൺകുട്ടിയുടെ മുഖത്തടിച്ചു. അവിടെനിന്ന് പിൻവാങ്ങിയപ്പോൾ കുട്ടി പിറകെ വന്ന് ഷര്‍ട്ടിന് പിന്നില്‍ പിടിച്ചുവലിച്ചു. ചോര കണ്ട് ബസിലെ മറ്റു ജീവനക്കാർ ഓടിവരികയും താമരശ്ശേരി താലൂക്ക്ആ ശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്നും യുവാവ് പറഞ്ഞു. പെൺകുട്ടിയെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - A student's suicide attempt by cutting the nerve of the young man's hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.