Posted On
date_range Updated On
date_range ലോറിയും ബൈക്കും ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൂറ്റനാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം.
ചാലിശ്ശേരി ആലിക്കര വേങ്ങാട്ട് പറമ്പിൽ അജിതന്‍റെ മകൻ അതുൽ കൃഷ്ണ(15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ ഷാനെ (18) പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച അതുൽ കൃഷ്‌ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.