തെരുവുനായയുടെ കടിയേറ്റ് പൊലീസുകാരന് പരിക്ക്

കഴക്കൂട്ടം:  പാങ്ങപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ് കഴക്കൂട്ടം സ്റ്റേഷനിലെ എസ് ഐ  ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ കാര്യവട്ടം കൊടുത്തറ ക്ഷേത്രത്തിന് സമീപം അലഞ്ഞു നടന്ന നായ സൈക്കിളിൽ പോയ സൂരജ് (16) നെ കടിച്ചു. സൂരജിനെ  രക്ഷിക്കാൻ  ശ്രമിക്കവേ കഴക്കൂട്ടം  പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശശികുമാറിനെ തെരുവുനായ കടിച്ചു. ഇതേ ദിവസം തന്നെ ഇതിനടുത്ത് സുകുമാരന്റെ വീട്ടിലെ ആടിനെയും നായ് കടിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് വിമുക്തഭടൻ അശോകനെയും തെരുവുനായ് കടിച്ചിരുന്നു.

തെരുവുനായുടെ കടിയേറ്റവർ പേ വിഷബാധക്കെതിരെയുള്ള  കുത്തിവയ്പ്  എടുത്തു. തുടർന്ന് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ   നഗരസഭ  ജീവനക്കാർ  എത്തി ഏതാനും തെരുവ് നായ്ക്കളെ  പിടികൂടി. ഈ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ  സ്കൂളിൽ  പോകുന്ന വിദ്യാർഥിയെ  കിടക്കാൻ ഓടിക്കുന്നത് സ്ഥിരം കാഴ്ച ആണെന്ന് നാട്ടുകാർ പറയുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ എത്രയും വേഗം പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - A policeman was injured after being bitten by a stray dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.