Posted On
date_range Updated On
date_range നെഹ്റു ട്രോഫി വള്ളംകളിയിലെ തുഴച്ചിലുകാരനായ പൊലീസുകാരന് പാമ്പുകടിയേറ്റു
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിലെ പൊലീസ് ക്ലബിന്‍റെ തുഴച്ചിലുകാരന് പാമ്പുകടിയേറ്റു. തലശ്ശേരി കോസ്റ്റൽ പൊലീസിലെ കോൺസ്റ്റബിൾ തലശ്ശേരി ഗോപാൽപേട്ട ഫാത്തിമപുരം മൂളയിൽ ഹൗസ് മാക്സൻ ജോസഫിനാണ് (35) കടിയേറ്റത്.
പൊലീസ് ക്ലബിനെ പ്രതിനിധാനം ചെയ്ത് ചമ്പക്കുളം വള്ളത്തിലെ തുഴച്ചിലുകാരനായിരുന്നു മാക്സൻ ജോസഫ്. തുഴച്ചിൽ കഴിഞ്ഞ് കരയിലെത്തിയ ഇദ്ദേഹത്തിന്‍റെ ഇടത് കാലിലാണ് കടിയേറ്റത്.
ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പല്ലെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.