കരിപ്പൂർ വഴി സ്വർണക്കടത്തിന് എത്തിയയാൾ വിമാനത്തകരാറിനെ തുടർന്ന് കൊച്ചിയിൽ പിടിയിൽ

നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴി കള്ളകടത്തിനൊരുമ്പെട്ടയാൾ വിമാനം തകരാറിലായതിനെ തുടർന്ന് കൊച്ചിയിൽ പിടിയിലായി. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ജിദ്ദയിൽ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിൽ കയറിയ ഇയാൾ അരയിൽ തോർത്തു കെട്ടി അതിനകത്ത് 1650 ഗ്രാം സ്വർണം ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താനാണ് ലക്ഷ്യമിട്ടത്. എന്നാൽ, ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാൽ വിമാനം നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചുവിട്ടു. ഇതനുസരിച്ച് യാത്രക്കാരെ ഇറക്കി സുരക്ഷാ ഹാളിൽ വിശ്രമിക്കാനനുവദിച്ചു.

തുടർന്ന് സ്‌പൈസ്‌ജെറ്റിന്റെ മറ്റൊരു വിമാനത്തിൽ ഇവരെ യാത്രയാക്കാൻ സുരക്ഷാ പരിശോധന നടത്തിയപ്പോൾ താൻ പിടിക്കപ്പെടുമോയെന്ന ഭയം സമദിന് തോന്നി. തുടർന്ന് ഇയാൾ സ്വർണം ശുചി മുറിയിലുപേക്ഷിക്കുന്നതിനു വേണ്ടി അരക്കെട്ടിൽ നിന്നും ബാഗേജിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് യാത്രക്കാരെ നിരീക്ഷിക്കുകയായിരുന്ന സി.ഐ.എസ്.എഫുകാരിൽ സംശയമുളവാക്കി. തുടർന്ന് കസ്റ്റംസിനെ വിവരം ധരിപ്പിച്ചു. അവരെത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാൻഡ് ബാഗേജിലേക്കു മാറ്റിയ സ്വർണം കണ്ടെത്തിയത്. സ്വർണം ഏതാണ്ട് 70 ലക്ഷത്തിലേറെ രൂപ വിലവരും. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Tags:    
News Summary - A person who came to smuggle gold via Karipur was arrested in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.