തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് ജൂൺ 15 ന് ആരംഭിക്കും.  തുടക്കത്തിൽ ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്. 

അബുദാബിയിൽ നിന്ന് രാത്രി 8.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 262/263) 9.40ന് തിരികെ അബുദാബിയിലേക്ക് പോകും. തിരുവനന്തപുരം-അബുദാബി സെക്ടറിൽ ഇതിഹാദിന്റെ രണ്ടാമത്തെ സർവീസ് ആണിത്. നിലവിലുള്ള സർവീസിന്റെ സമയത്തിൽ 15 മുതൽ മാറ്റമുണ്ട്. രാവിലെ 3:10 നു തിരുവനന്തപുരത്ത് എത്തുന്ന വിമാനം (ഇവൈ 264/265) 4.10നു അബുദാബിയിലേക്ക് പോകും.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ കണക്ടിവിറ്റി ലഭ്യമാകും. 

Tags:    
News Summary - A new international flight service is also starting from Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.