ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ എതിർവശത്തെ ഫർണിച്ചർ കടയിൽ ഇടിച്ചുകയറി

കോഴിക്കോട്: വാഹന ഷോറൂമിൽ നിന്ന് പുറത്തിറക്കിയ പുതിയ കാർ എതിർവശത്തുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് പുതിയറയിൽ ആണ് സംഭവം. ഹ്യൂണ്ടായ് ഷോറൂമിൽ നിന്നും പുറത്തിറക്കിയ പുതിയ ഗ്രാന്‍റ്​ ഐടെൻ നിയോസ് കാർ ആണ് സിംപിൾ ഫർണിച്ചറിലേക്ക് ഇടിച്ചു കയറിയത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. കടയുടെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. നാശനഷ്ടം കണക്കാക്കി വരികയാണ്. പുതിയ കാർ നാരങ്ങയ്​ക്ക്​ മുകളിലൂടെ  കയറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം.  വെള്ളിയാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം.

Tags:    
News Summary - A new car pulled out of a car showroom crashed into a furniture store across the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.