Posted On
date_range Updated On
date_range രണ്ടു കിലോയിലേറെ കഞ്ചാവുമായി ബംഗാള്‍ സ്വദേശി തൊടുപുഴയിൽ പിടിയില്‍
ഇടുക്കി: രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി പിടിയില്‍. തൊടുപുഴ വെങ്ങല്ലൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബംഗാള്‍ സ്വദേശിയായ ഇസ്തം സര്‍ക്കാറാണ് പിടിയിലായത്. ഇയാളുടെ കൈവശം ഏതാണ്ട് 2.100 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.