ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

വടകര: ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലാണ് സംഭവം നടന്നത്.

വടകരക്കും മാഹിക്കും ഇടയിൽവെച്ചാണ് അസം സ്വദേശികൾ തമ്മിൽ തർക്കമുണ്ടായത്. മുക്കാലിയിൽ ട്രെയിൻ എത്തിയപ്പോൾ ഇരുവരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് ട്രെയിനിൽ നിന്ന് പുറത്തേക്ക് മുഫാദുർ സഹയാത്രികനെ തള്ളിയിട്ടത്.

വടകര സ്റ്റേഷനിൽ എത്തിയതോടെ പൊലീസും ആർ.പി.എഫും നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കോടെ കണ്ടെത്തിയ അസം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

പ്രതി അസം സ്വദേശി മുഫാദുർ ഇസ് ലാമിനെ യാത്രക്കാർ പിടികൂടി റെയിൽവേ സംരക്ഷണ സേനക്ക് കൈമാറിയിരുന്നു. മരിച്ചയാളുടെ വിവരങ്ങൾ അറിവായിട്ടില്ല.

Tags:    
News Summary - A native of Assam died after being pushed by a fellow passenger from a moving train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.