മറിഞ്ഞു വീണ വൈദ്യുതി തൂണിനടിയിൽപ്പെട്ട് പരിക്കേറ്റ അസം സ്വദേശി മരിച്ചു

ന്യൂമാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസി​ന്റെ അനുബന്ധമായുള്ള ന്യൂമാഹി മങ്ങാട് ഭാഗത്തെ വൈദ്യുതി തൂണുകൾ മാറ്റുന്ന പ്രവൃത്തിക്കിടെ തൂണുകൾ ദേഹത്ത് വീണ് സാരമായി പരിക്കേറ്റ അസം സ്വദേശി മരിച്ചു. അസമിൽ ദുബ്രി, ഗോലഗഞ്ച്, അലോകജരിയിലെ ബീരേന്ദ്രനാഥ്‌ റായിയുടെ മകൻ ദിലീപ് റായി (36) യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

14ന് ഉച്ചയോടെയായിരുന്നു സംഭവം. ഒരുമിച്ച് ഘടിപ്പിച്ച രണ്ട് വൈദ്യുതി തൂണുകൾ കുഴിച്ചിട്ടശേഷം അതിന് മുകളിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് ജോലിക്കാർക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ രണ്ടുപേർ തൂണിനടിയിൽപ്പെട്ടു പോവുകയും ഒരാൾ തെറിച്ച് വീണ് നിസാരമായ പരിക്കുകളോടെ രക്ഷപ്പെടുകയുമാണ് ചെയ്തത്. തൂണിനടിയിൽപ്പെട്ട ദിലീപ് റായിക്ക് മുഖത്തും തലക്കുമാണ് സാരമായി പരിക്കേറ്റത്. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി ശനിയാഴ്ച വൈകുന്നേരം വിമാന മാർഗം ബംഗളുരുവിൽ നിന്ന് അസമിലേക്ക് കൊണ്ടുപോയി. ന്യൂമാഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags:    
News Summary - A native of Assam died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.