മാപ്പാക്കണമെന്ന്​ ഷംസീർ; 'എം.ബി.ബി.എസ്​ പഠിച്ചയാൾ എം.ബി.ബി.എസ്​ ചികിത്സ മാത്രം നൽകിയാൽ മതിയെന്ന പരാമർശത്തിൽ ഖേദം'

കണ്ണൂർ: എം.ബി.ബി.എസ്​ പഠിച്ചയാൾ എം.ബി.ബി.എസ്​ ചികിത്സ മാത്രം നൽകിയാൽ മതിയെന്ന നിയമസഭയിലെ പരാമർശത്തിൽ മാപ്പ്​ പറഞ്ഞ്​ എ.എൻ. ഷംസീർ എം.എൽ.എ. കഴിഞ്ഞ ദിവസം ഷംസീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ്​ എം.എൽ.എ ഡോക്​ടർമാർക്കെതിരെ ഇത്തരം പരമാർശം നടത്തിയത്​. ഇതിനെതിരെ ഡോക്​ടർമാരിൽ നിന്നും ഐ.എം.എ ഭാരവാഹികളിൽ നിന്നുമടക്കം വിമർശനം ശക്​തമായതിനെ തുടർന്നാണ്​ സംഭവത്തിൽ മാപ്പ്​ പറഞ്ഞുള്ള എം.എൽ.എയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്​.

'ഹോസ്പിറ്റലിനകത്ത് എം.ബി.ബി.എസ് എന്ന പേര് വച്ചുകൊണ്ട് അവർ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു. അയാള്‍ ഒബ്‌സ്ട്രടിക്‌സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. അങ്ങനെയുള്ള കള്ള നാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിയണം....' തുടങ്ങിയ പരാമർശങ്ങളാണ്​ ഷംസീർ നടത്തിയത്​.

എന്നാല്‍, താന്‍ മനസില്‍ കരുതാത്ത കാര്യമാണ് നാവില്‍ നിന്ന്​ പുറത്തുവന്നതെന്നും എം.ബി.ബി.എസ്​ ഡോക്​ടർമാക്ക്​ അതുമൂലം ഉണ്ടായ ഉണ്ടാക്കിയ വേദനയിൽ ഞാൻ മാപ്പു പറയുന്നുവെന്നും എം.എൽ.എയുടെ വീഡിയോ സ​ന്ദേശത്തിൽ സൂചിപ്പിക്കുന്നു. തന്‍റെ തെറ്റ്​ തിരിച്ചറിഞ്ഞു.

അപ്പോൾ തന്നെ തന്‍റെ പരാമർശം നിയമസഭാ രേഖയിൽ നിന്ന്​ തിരുത്താൻ അധികൃതർക്ക്​ കത്ത്​ നൽകി. എം.ബി.ബി.എസ്​ നേടിയ ചിലർ കേരളത്തിൽ ചില ഒറ്റപ്പെട ഇടങ്ങളിൽ പി.ജി ഉണ്ട്​ എന്ന രീതിയിൽ പ്രാക്​ടീസ്​ ചെയ്യുന്നുണ്ട്​. അതുമായി ബന്ധപ്പെട്ട്​ ചില കേസുകളും രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ഈ ഒരു പശ്​ചാത്തലത്തിൽ ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കണമെന്നാണ്​ താൻ ഉദ്ദേശിച്ചത്​. എന്നാൽ, അവതരിപ്പിച്ചപ്പോൾ നാക്കുപിഴ സംഭവിച്ചു -എം.എൽ.എ പറഞ്ഞു.

Tags:    
News Summary - A N Shamseer MLA apologizes for his misleading remarks in speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.