Representative Image
Posted On
date_range Updated On
date_range പനമരത്ത് മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
പനമരം (വയനാട്): മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പനമരം നീരട്ടാടി നാലുസെന്‍റ് കോളനിയിലെ ഏച്ചോം ബാബു(55)വിനെയാണ് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്ന് കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയിലായിരുന്നു മൃതദേഹം.
പനമരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.