കുന്നംകുളം (തൃശൂർ): ചെമ്മണ്ണൂര്‍ സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തതായി പരാതി. മുഖ്യപ്രതി അന്തിക്കാട് സ്വദേശി ആരോമൽ രാജിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കാര്‍ തരപ്പെടുത്തിക്കൊടുത്ത ഷെറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാവിലെ വീട്ടുമുറ്റത്ത് കാറുമായി എത്തിയ ആരോമല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് യുവതിയുടെ പരാതി. പിറ്റേന്ന് രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടർന്ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിൽ പരാതി നല്‍കിയിരുന്നു. രാത്രി മുഴുവന്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. യുവതിയെ കൊണ്ടുപോയ കാര്‍ പിന്നീട് മാറ്റിയിരുന്നു. ആരോമലിന്റെ സുഹൃത്തായ ഷെറിന്‍ ആണ് മറ്റൊരു കാർ തരപ്പെടുത്തി നൽകിയത്. ഈ കാറിലാണ് യുവതിയെ രാത്രി മുഴുവന്‍ പാർപ്പിച്ചത്. ഷെറിന്‍ നിരവധി വാഹന തട്ടിപ്പ് കേസുകളിലെ പ്രതിയാണ്.
സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നു ആരോമല്‍. നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.