കൊല്ലം: പാർക്കിങ് സ്ഥലത്തിന് സമീപത്തെ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. നെടുമൺകാവ് സ്വദേശി സുകുമാരൻ നായരാണ് മരിച്ചത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരാണ് ഷെഡിൽ തീ പടർന്നത് കണ്ടത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് പൊലീസ് അഗ്നിശമനസേനയുമെത്തിയെങ്കിലും പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ച ഷെഡ് കത്തിയമർന്നിരുന്നു. മണ്ണെണ്ണ വിളക്കിൽനിന്ന് തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.