Posted On
date_range Updated On
date_range ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റ് മലയാളി മരിച്ചു
പെരുമ്പാവൂർ: ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റ് മലയാളി മരിച്ചു. പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ (58) ആണ് ഇന്നലെ അലഹബാദിൽവച്ച് മരിച്ചത്.
മൃതദേഹം അലഹബാദ് സർക്കാർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
കഴിഞ്ഞയാഴ്ചയാണ് ഉണ്ണികൃഷ്ണൻ പെരുമ്പാവൂരിൽ നിന്ന് അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിന് പുറപ്പെടാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കപ്പൽ ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിൽ സഹായായിരുന്നു. തീർഥാടക സംഘത്തോടെ ഉണ്ണികൃഷ്ണൻ യാത്ര ചെയ്യുന്നത് പതിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.