Posted On
date_range Updated On
date_range കോഴിക്കോട് കോവൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കോവൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്ക്. പുലർച്ചെ ആറരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരിയുടെ തലക്കാണ് നിസാര പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കോവൂരിലേക്കുള്ള ഇറക്കത്തിൽവെച്ച് ടയർ പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മാവൂർ റൂട്ടിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.