Posted On
date_range Updated On
date_range കോഴിക്കോട് താമരശ്ശേരിയിൽ വൻ തീപിടിത്തം; കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൻ തീപിടിത്തം. സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.
ശനിയാഴ്ച അർധരാത്രി 12.30ഓടെയാണ് തീ പടരുന്നത് ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് ഫയർഫോഴ്സിൽ വിവരമറിയിച്ചു. തുടർന്ന് മുക്കത്ത് നിന്നെത്തിയ രണ്ട് യൂനിറ്റ് ഫയർഫോഴ്‌സ് ഒന്നര മണിക്കൂർ നേരത്തെ കഠിന പ്രയത്നം കൊണ്ടാണ് തീയണച്ചത്.
താമരശ്ശേരി പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശങ്ങൾ ഒഴിവായി. മുക്കം ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.