representational image
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു; മുഖത്ത് സാരമായ പരിക്ക്
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്‍ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്.
കുട്ടിയുടെ കവിളിലും ചുണ്ടിലും നെറ്റിയിലുമടക്കം സാരമായ പരിക്കുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ റോസ്‍ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.