Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന നാലര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
പാലക്കാട്: വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന നാലര വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. വലിയകാട് എൻ. രവീന്ദ്രന്റെയും ബബിതയുടെയും മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പള്ളിയിലെ ബബിതയുടെ വീട്ടിലായിരുന്നു സംഭവം.
ഷീറ്റിട്ടതായിരുന്നു വീടിന്റെ മേൽക്കൂര. കുട്ടിയെ പുലർച്ചെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.