തിരുവനന്തപുരം : എരിക്കാവ് എൻ. സുനിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മാറ്റൊലിക്കൊള്ളുന്ന മൃദംഗം` എന്ന പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക പത്മഭൂഷൻ കെ. എസ്. ചിത്ര പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു.
എറണാകുളം മഹാരാജാസ് കോളജ് സംഗീത വിഭാഗം പ്രഫസർ ഡോ. സജി പ്രദീപ് പുസ്തകം പരിചയപ്പെടുത്തി. കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് വിഭാഗം റിട്ട. പ്രഫസർ ഡോ. അച്യുത്ശങ്കർ മുഖ്യപ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, കേരള സർവകലാശാല ഫൈൻആർട്സ് വിഭാഗം മുൻ ഡീൻ ഡോ. സുനിൽ വി. ടി., സംഗീതവിദ്വാൻ ബാംഗ്ലൂർ ടി. എസ്. പട്ടാഭി രാമ പണ്ഡിറ്റ്, ഗ്രന്ഥകാരൻ എരിക്കാവ് എൻ. സുനിൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് ക്ലബിന്‍റെ ഉപഹാരം ഡോ. ദിവ്യ എസ്. അയ്യർ കെ. എസ്. ചിത്രക്ക് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.