ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലുവ: എറണാകുളം ആലുവയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ പാലസ് റോഡിൽ സെന്‍റ്. സേവിയേഴ്സ് കോളജിന് മുന്നിൽ ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം.
മാഞ്ഞാലി സ്വദേശി ഫെബിന്‍റെ കാറാണ് കത്തിയത്. ബാങ്ക് കവലയിൽ നിന്ന് പമ്പ് കവല ഭാഗത്തേക്ക് പോകുകയായിരുന്നു. ഫെബിനും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്.
ഡ്രൈവർ സൈഡിലെ ഡോർ തുറക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻഭാഗത്തെ ഇടതു വശത്തെ ഡോറിലൂടെ ഇവർക്ക് പുറത്ത് കടക്കാനായി.
വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ആലുവ അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.