എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

എറണാകുളം കുറുപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്.

ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് മരിച്ചിരുന്നു. ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നതിന് തുടർക്കഥയായി മാറുകയാണ്.

Tags:    
News Summary - A car caught fire in Kurupampadi, Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.