കോഴിക്കോട് പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടു

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രികർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ) ,അർഷാദ് (34) എന്നിവരാണ് വൻ അപകടത്തിൽനിന്ന് രക്ഷപെട്ടത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് എറണാകുളം കുറുംപ്പംപടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചിരുന്നു.

Tags:    
News Summary - A car caught fire in Kozhikode Payoli; The passengers escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.