ബേപ്പൂരിൽ നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി

കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലിൽ കുടുങ്ങിയിട്ടുമുണ്ട്. തിരച്ചിലിന് കോസ്റ്റ് ഗാർഡിന്‍റെ സഹായം തേടി.

കഴിഞ്ഞ അഞ്ചിനാണ് കാണാതായ അജ്മീർ ഷാ എന്ന ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല.


ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. തൊഴിലാളികളെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ബോട്ടിനായി തെരച്ചിൽ തുടങ്ങും



കഴിഞ്ഞ ദിവസം കൊ​ച്ചി​യി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോയ ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​മ്പ​ത് തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യിരുന്നു. ആ​ണ്ട​വ​ർ തു​ണൈ എ​ന്ന ബോ​ട്ടാ​ണ്​ ശ​നി​യാ​ഴ്ച രാ​വി​ലെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഏ​പ്രി​ൽ 29ന് ​കൊ​ച്ചി​യി​ലെ വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​താ​ണ്. ഏ​ഴു​പേ​ർ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ർ ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​മാ​ണ്. 

Tags:    
News Summary - A boat carrying 15 workers from Beypore went missing at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.