Posted On
date_range Updated On
date_range ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ ഗവർണർക്കയച്ചു
തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബിൽ ഗവർണർക്ക് സമർപ്പിച്ചു. ഡിസംബർ 13ന് നിയമസഭ പാസാക്കിയ ബിൽ 10 ദിവസത്തിനു ശേഷമാണ് രാജ്ഭവനിലെത്തിയത്. സർക്കാറും ഗവർണറും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നത് ഈ വിഷയത്തിലാണ്.
ഗവർണർ ബിൽ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സമാന വിഷയത്തിൽ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണർ ബില്ലിൽ ഒപ്പിടാതെ നീട്ടുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുമെന്നാണ് പൊതുവെ കരുതുന്നത്. ബിൽ കണ്ടിട്ടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ആറ് ബില്ലുകൾ കഴിഞ്ഞ ദിവസം ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തിയ ശേഷമാകും ബില്ലിന്‍റെ കാര്യത്തിൽ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.