Posted On
date_range Updated On
date_range ന്യൂജൻ ബൈക്കിടിച്ച് 60കാരിക്ക് ദാരുണാന്ത്യം
തിരുവല്ല: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ ന്യൂജൻ ബൈക്കിടിച്ച് 60കാരിക്ക് ദാരുണാന്ത്യം. ചാത്തങ്കരി ചെമ്പന്നിൽ വീട്ടിൽ ബേബിയുടെ ഭാര്യ തങ്കമണി ബേബി (മറിയാമ്മ) ആണ് മരിച്ചത്.
ഞായർ വൈകിട്ട് ആറരയോടെ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രം മണക്ക് ആശുപത്രി ജംങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കിടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ നീരാട്ടിപ്പുറം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ബൈക്ക് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് കേസ് എടുത്തു. മക്കൾ: മനോജ്, മഞ്ചു. മരുമക്കൾ: സന്തോഷ്, മഞ്ചു. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.