വെള്ളൂരിൽ ദേശീയപാതയിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ

ദേശീയപാതയിൽ പയ്യന്നൂരിനടുത്ത് 20 മീറ്ററോളം നീളത്തിൽ വിള്ളൽ

പയ്യന്നൂർ: നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ പയ്യന്നൂർ വെള്ളൂരിൽ കോത്തായിമുക്കിനും പുതിയങ്കാവിനും സമീപം വിള്ളൽ രൂപപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

20 മീറ്ററോളം നീളത്തിലാണ് വിള്ളൽ. ഭൂനിരപ്പിൽനിന്ന് മീറ്ററുകളോളം മണ്ണിട്ടുയർത്തിയാണ് ഇവിടെ റോഡ് നിർമിച്ചത്. ടാറിങ് പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഒരുക്കിയ ഭാഗത്താണ് വിള്ളലുള്ളത്.

ഇവിടെ, അട്ടിവെച്ച സ്പാനുകളുടെ ഭാരം താങ്ങാനാകാതെ സംരക്ഷണഭിത്തിയോട് ചേർന്ന് ടാറിങ് ഉൾപ്പെടെ കുഴിഞ്ഞുതാഴുകയും ചെയ്തിട്ടുണ്ട്. ഇതോടെ റോഡിനുതാഴെയുള്ള സർവിസ് റോഡും സമീപത്തെ വീടുകളും അപകട ഭീഷണിയിലായി. മുമ്പ് വയൽപ്രദേശമായിരുന്നു വെള്ളൂരും പരിസരവും. മണൽ നിറഞ്ഞതാണ് ഇൗ പ്രദേശങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.