Posted On
date_range Updated On
date_range കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടി തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് മരിച്ചത്.
നേരത്തെ ലഹരി ഉപയോഗിച്ചത് വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിന് പതിനേഴുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു. കളമശ്ശേരി ഗ്ലാസ് കോളനിയിൽ പെരിയാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലായിരുന്നു സമൂഹത്തെ ഞെട്ടിച്ച ക്രൂരമർദനം നടന്നത്. ഇതിന്‍റെ വിഡിയോ പുറത്ത് വന്നതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇതിൽ ഒരു കുട്ടിയെയാണ് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.