ഇരുപത് വർഷത്തിനിടെ കേരളത്തിലുണ്ടായത് 800 വെടിക്കെട്ട് അപകടങ്ങൾ

തൃശൂർ: കഴിഞ്ഞ 20 വർഷത്തിനിടെ സംസ്ഥാനത്ത് നടന്നത് ചെറുതും വലുതുമായ 800ഓളം വെടിക്കെട്ട് അപകടങ്ങൾ. തമിഴ്നാട്ടിലെ വിരുതുനഗറിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം ഉണ്ടായി 25 പേർ മരിച്ച വാർത്തയുടെ ഞെട്ടൽ വിട്ടുമാറും മുമ്പാണ് കേരളത്തിലും സമാനദുരന്തം ആവർത്തിച്ചത്. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന ഏപ്രിൽ മാസത്തിൽ തന്നെയാണ് മുണ്ടത്തിക്കോട് ദുരന്തവും ഉണ്ടായത്. 2016 ഏപ്രിൽ 10ന് പുലർച്ചയാണ് പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായത്. നൂറിലധികം ആളുകൾക്കാണ് അന്ന് ജീവൻ നഷ്ടമായത്. 800ഓളം അപകടങ്ങളിൽ 400ലധികം ആളുകൾ മരിച്ചതായാണ് കണക്ക്.

ഉണ്ട് കർശന നിയമങ്ങൾ; പാലിക്ക​പ്പെടാറില്ലെന്നു മാത്രം

തൃ​ശൂ​ർ: വെ​ടി​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന ച​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ പൂ​ര പ്രേ​മി​ക​ളി​ൽ​നി​ന്ന് വ​ലി​യ എ​തി​ർ​പ്പും വി​ജ്ഞാ​പ​നം നേ​രി​ടേ​ണ്ടി​വ​ന്നു.വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ പൂ​ര​ത്തി​ന്റെ പൊ​ലി​മ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് നി​യ​മം പാ​ലി​ക്കു​ന്ന​തി​ൽ മാ​തൃ​ക​യാ​കേ​ണ്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ട​ക്കം പ​റ​യു​ന്ന​ത്. പ​ല​പ്പോ​ഴും വെ​ടി​ക്കെ​ട്ടി​ൽ അ​ട​ക്കം പ​ല നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​റു​മി​ല്ല.വെടിക്കെട്ട് ദുരന്തങ്ങൾ തടയാൻ നിയമങ്ങളുണ്ടെങ്കിലും പൂരപ്രേമികളുടെ എതിർപ്പ്കാരണം ഒന്നും നടപ്പാക്കാനാവാറില്ല

വി​ജ്ഞാ​പ​ന​ത്തി​ലെ പ്ര​ധാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ

  • ലൈ​സ​ൻ​സു​ള്ള മാ​ഗ​സി​ന‍ു​ള്ളി​ൽ മാ​ത്ര​മേ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കാ​വൂ. വെ​ടി​ക്കെ​ട്ട് ന​ട​ത്തേ​ണ്ട ഫ​യ​ർ​ലൈ​നി​ൽ നി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ​യാ​ക​ണം മാ​ഗ​സി​ൻ. (ഇ​തു​പ്ര​കാ​രം തൃ​ശൂ​ർ പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യ വെ​ടി​ക്കെ​ട്ട് സാ​ധ്യ​മ​ല്ല).
  • വെ​ടി​ക്കെ​ട്ട് സ്ഥ​ല​ത്തെ ബാ​രി​ക്കേ​ഡി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ ജ​ന​ത്തെ ബാ​രി​ക്കേ​ഡ് കെ​ട്ടി നി​ർ​ത്ത​ണം. (നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ൽ വെ​ടി​ക്കെ​ട്ട് അ​ക​ലെ നി​ന്നു ക​ണ്ടു തൃ​പ്തി​യ​ട​യ​ണം)
  • ഫ​യ​ർ​ലൈ​നി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ​യാ​ക​ണം വെ​ടി​ക്കെ​ട്ടു​പു​ര (ഷെ​ഡ്). മാ​ഗ​സി​നി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് 20 മീ​റ്റ​റെ​ങ്കി​ലും അ​ക​ലം വേ​ണം. (ഷെ​ഡു​മാ​യി നി​ഷ്ക​ർ​ഷി​ക്കു​ന്ന അ​ക​ലം അ​നാ​വ​ശ്യ​മെ​ന്ന് പൂ​ര​പ്രേ​മി​ക​ൾ).
  • 250 മീ​റ്റ​ർ പ​രി​ധി​യി​ൽ ആ​ശു​പ​ത്രി, ന​ഴ്സി​ങ് ഹോം, ​സ്കൂ​ൾ എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ അ​നു​മ​തി തേ​ടാ​തെ വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​ത്. (തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സി.​എം.​എ​സ് സ്കൂ​ൾ ഈ ​ഭാ​ഗ​ത്താ​ണ്).
  • ക്ലോ​റേ​റ്റ്, ലി​ഥി​യം, മെ​ർ​ക്കു​റി, ആ​ഴ്സ​നി​ക്, ലെ​ഡ്, സ്ട്രോ​ൻ​ഷി​യം ക്രോ​മേ​റ്റ് തു​ട​ങ്ങി​യ നി​രോ​ധി​ത വ​സ്തു​ക്ക​ൾ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ലു​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഇ​തു​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം.
  • കാ​റ്റി​ന്റെ വേ​ഗം 50 കി​ലോ​മീ​റ്റ​റി​ലേ​റെ​യാ​യി​രി​ക്കു​മ്പോ​ഴോ കാ​ണി​ക​ളു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​മ്പോ​ഴോ വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​ത്.
  • പ​രി​മി​ത എ​ണ്ണം ജീ​വ​ന​ക്കാ​ർ മാ​ത്ര​മേ വെ​ടി​ക്കെ​ട്ട് പു​ര​യി​ലും ഫ​യ​ർ​ലൈ​നി​ലും ഉ​ണ്ടാ​കാ​വൂ.
  • വെ​ടി​ക്കെ​ട്ടി​ന് 15 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ ടെ​ന്റ്, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.
  • വെ​ടി​ക്കെ​ട്ടി​നു​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പു​കു​ഴ​ലു​ക​ളു​ടെ പ​കു​തി മ​ണ്ണി​ന് താ​ഴെ ആ​യി​രി​ക്ക​ണം. കു​ഴ​ലു​ക​ൾ ത​മ്മി​ൽ 50 സെ​ന്റീ​മീ​റ്റ​ർ അ​ക​ലം വേ​ണം. വി​വി​ധ വ​ലു​പ്പ​മു​ള്ള കു​ഴ​ലു​ക​ൾ ത​മ്മി​ൽ 10 മീ​റ്റ​ർ അ​ക​ലം വേ​ണം. കു​ഴ​ല​ല്ലാ​തെ മ​റ്റ് ഇ​രു​മ്പ്, സ്റ്റീ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളോ ആ​യു​ധ​ങ്ങ​ളോ വെ​ടി​ക്കെ​ട്ട് സ്ഥ​ല​ത്ത് പാ​ടി​ല്ല.

കേരളത്തിലെ പ്രധാന വെടിക്കെട്ട് അപകടങ്ങൾ

  • 1952 ജനുവരി 14ന് പകല്‍ മൂന്നിന് ശബരിമലയില്‍ ഉണ്ടായ കരിമരുന്ന് സ്‌ഫോടനം-മരണം 68
  • 1978 തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തില്‍ പതിച്ചുണ്ടായ അപകടം-മരണം 08
  • 1984 തൃശൂര്‍ കണ്ടശ്ശാംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം- മരണം 13
  • 1987 തൃശൂര്‍ വേലൂരില്‍ വെള്ളാറ്റഞ്ഞൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം-മരണം 20
  • 1987 തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു-മരണം 27
  • 1988 തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാര്‍ മരിച്ചു-മരണം 10
  • 1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡിലുണ്ടായ അപകടം-മരണം 26
  • 1997 ചിയ്യാരം പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി-മരണം 06
  • 1998 പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയില്‍ പൊട്ടിത്തറി-മരണം 13
  • 1999 പാലക്കാട് ആലൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം-മരണം 08
  • 2006 തൃശൂര്‍ പൂരത്തിന് തയാറാക്കിയ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം-മരണം 07
  • 2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറി-മരണം 06
  • 2016 ഏപ്രിലിൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം -106 മരണം
Tags:    
News Summary - 800 fireworks accidents have occurred in Kerala in the last twenty years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.