അവശ്യവസ്​തുക്കളെന്ന വ്യാജേന വാഹനത്തിൽ കടത്തിയത് 80 കിലോ കഞ്ചാവ്; നാലുപേർ പിടിയിൽ

കൊടുങ്ങല്ലൂർ: അവശ്യവസ്​തുക്കളെന്ന വ്യാജേന വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ നാലുപേരെ അറസ്റ്റുചെയ്തു. ഇരിഞ്ഞാലക്കുട പടിയൂർ തൊഴുത്തുങ്ങൽപുറത്ത്​ സജീവൻ, നോർത്ത്​ പറവൂർ ചെറിയ പല്ലൻതുരുത്ത്​ കാക്കനാട്ട്​ വീട്ടിൽ സന്തോഷ്​, മൂത്തകുന്നം മടപ്ലാംതുരുത്ത്​ വാടെപറമ്പിൽ യദുരഞ്​ജിത്ത്​, ഗോതുരുത്ത്​ കടവൻതുരുത്ത്​ കല്ലറക്കൽവീട്ടിൽ ബിജു എന്നിവരാണ്​ അറസ്റ്റിലായത്​.

ലോക്ഡൗണിന്‍റെ മറവിൽ പഴം-പച്ചക്കറി വ്യാപാരികളെന്ന വ്യാജേനയാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒന്നരക്കോടിയോളം വിലവരും. കൊടുങ്ങല്ലൂർ കേന്ദ്രമായി കഞ്ചാവ്​ വിപണനം വ്യവസായമാക്കി മാറ്റിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്നാണ് പൊലീസ് കഞ്ചാവ് പിടിച്ചത്. 

അറസ്റ്റിലായ പ്രതികൾ
 

പ്രതികളുടെ വാഹനം പിന്തുടർന്ന് കൊടുങ്ങല്ലൂർ പുല്ലൂറ്റ്​ പാലത്തിന്​ സമീപത്തുനിന്ന്​ 78 കിലോ ഗ്രാമും, ഇരിഞ്ഞാലക്കുടയിലെ കേന്ദ്രത്തിൽനിന്ന്​ രണ്ടുകിലോ കഞ്ചാവുമാണ്​ പിടികൂടിയത്​. 

തൃശൂൾ ജില്ല പൊലീസ്​ മേധാവിക്ക്​ ലഭിച്ച രഹസ്യവിവരത്തി​​െൻറ അടിസ്​ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്​​പെഷ്യൽ ആക്​ഷൻ ഫോഴ്​സ്​ -ഡാൻസഫ്​ അംഗങ്ങളും, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, വാടാനപ്പിള്ളി, ചാലക്കുടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്​. 

Tags:    
News Summary - 80 kilo ganja seized in kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.