തിങ്കളാഴ്​ച പിടിച്ചെടുത്തത് 792 വാഹനങ്ങൾ

തിരുവനന്തപുരം: ലോക്​ഡൗൺ നിരോധനം ലംഘിച്ച്​ യാത്ര ചെയ്തതിന് സംസ്​ഥാനത്തൊട്ടാകെ തിങ്കളാഴ്​ച 1089 പേർക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്​ഥാനത്ത് നിയമലംഘനത്തിന്​ അറസ്​ റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽനിന്ന്​ വ്യത്യസ്​തമായി ജനങ്ങൾ തന്നെ യാത്രയിൽ ഉൾ​പ്പെടെ സ്വയംക്രമീകരണങ്ങൾ ചിലയിടങ്ങളിലുണ്ടാക്കിയെങ്കിലും മറ്റ്​ ചിലയിടങ്ങളിൽ ക്ഷേമപെൻഷൻ ഉൾപ്പെടെ വാങ്ങാനെത്തിയവരുടെ തിരക്ക്​ പ്രശ്​നം സൃഷ്​ടിച്ചു. ജില്ല തിരിച്ചുള്ള കണക്ക്​ ചുവടെ. (കേസി​െൻറ എണ്ണം, അറസ്​റ്റിലായവർ, കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി - 31, 24, 20
തിരുവനന്തപുരം റൂറൽ - 86, 90, 65
കൊല്ലം സിറ്റി - 72, 72, 56
കൊല്ലം റൂറൽ - 174, 175, 134
പത്തനംതിട്ട - 248, 247, 221
കോട്ടയം - 51, 56, 20
ആലപ്പുഴ - 40, 45, 24
ഇടുക്കി - 126, 65, 30
എറണാകുളം സിറ്റി - 16, 17, 17
എറണാകുളം റൂറൽ - 47, 43, 21
തൃശൂർ സിറ്റി - 17, 37, 8
തൃശൂർ റൂറൽ - 32, 38, 32
പാലക്കാട് - 38, 43, 31
മലപ്പുറം - 38, 49, 48
കോഴിക്കോട് സിറ്റി - 44, 43, 43
കോഴിക്കോട് റൂറൽ - 4, 4, 3
വയനാട് - 17, 15, 15
കണ്ണൂർ - 5, 5, 3
കാസർകോട്​ - 3, 8, 1

Tags:    
News Summary - 792 vehicles are taken by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.