സർക്കാരിന്റെ വിവിധ വകുപ്പികളിൽനിന്ന് വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുള്ളത് 759 കോടി രൂപ

തിരുവനന്തപുരം: സർക്കാരിന്റെ വിവിധ വകുപ്പികളിൽനിന്ന് 2024 മാർച്ച് 31വരെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകൾ പ്രകാരം സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും (കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ) 757.09 കോടി രൂപ (പലിശ ഒഴികെ) വൈദ്യുതി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.

സംസ്ഥാന സർക്കാർ വകുപ്പുകൾ-74.94 കോടി രൂപ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ (കേരള വാട്ടർ അതോറിറ്റി ഒഴികെ)-158.56, കേരള വാട്ടർ അതോറിറ്റി-458.54, പൊതു സ്ഥാപനങ്ങൾ- 22.56, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ-3.42, കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങൾ-1.67, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ- 37.40 കോടി രൂപ എനനിങ്ങനെയാണ് പിരിഞ്ഞ് കിട്ടാനുള്ള തുക.

അതുപോലെ സ്വകാര്യ വ്യക്തികളിൽ സ്ഥാപനങ്ങളിൽ നിന്നുള്ള കുടിശ്ശിക 1406.97 കോടി രൂപയാണ്. ഗാർഹികം- 318.69 കോടി രൂപ, സ്വകാര്യ ഉപഭോക്താക്കൾ-1012.29, കാപ്റ്റീവ് പവർ പ്രോജക്ട്-59.34, ഇന്റർ സ്റ്റേറ്റ്- 2.84, ലൈസൻസി-13.67, മറ്റിനം-0.14 എന്നിങ്ങനെയാണ് ആകെ 1406.97 കോടി രൂപയുടെ കുടിശ്ശികയെന്ന് എൽദോസ് പി. കുന്നപ്പിള്ളിൽ, കെ.ബാബു, ഐ.സി. ബാലകൃഷണൻ, സി.ആർ. മഹേഷ് എന്നിവർക്ക് മന്ത്രി കെ.കൃഷ്ണൻകുട്ടി മറുപടി നൽകി.  

Tags:    
News Summary - 759 crore rupees have to be collected from various departments of the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.