സംസ്ഥാനത്ത് മുക്കാൽ ലക്ഷത്തോളം പട്ടികജാതി കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയില്ലെന്ന് കണക്കുകൾ. തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബുവിന്റെ ചോദ്യത്തിന് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിന് വേഗം പോരെന്നും നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. ആദിവാസി പുനരധിവാസ വികസന മിഷൻ മുഖേന സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികൾക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വാങ്ങുന്നതിന് ഓരോ വർഷവും ശരാശരി 50 കോടി നീക്കിവെക്കുന്നെങ്കിലും ചെലവഴിക്കുന്നത് തുലോം കുറവാണ്. 10 വർഷത്തെ കണക്കെടുത്താൻ ശരാശരി ആറു കോടി രൂപമാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. അതേസമയം, ഒമ്പതു വർഷത്തിനിടെ ലൈഫ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാർക്ക് 1.16 ലക്ഷം വീടുകളും പട്ടികവർഗ വിഭാഗക്കാർക്ക് 43,629 വീടുകളും നിർമിച്ചുനൽകിയെന്നും സഭാ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.