Posted On
date_range Updated On
date_range ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
ചെർപ്പുളശ്ശേരി: ചളവറയിൽ ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചളവറ ഓട്ടുപാറ കുഞ്ഞാവ (ബാപ്പുട്ടി -70) ആണ് മരിച്ചത്.
ചളവറ ഇട്ടേക്കോട് പള്ളിയിൽ ജുമുഅ നമസ്കാരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കസേരയിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡോക്ടറെ പള്ളിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ, നഫീസ, അസ്മ, ഹംസ, റഹ്മത്ത്, ആമിന. മരുമക്കൾ: സൈതലവി, മഫീന, ഷംസുദ്ദീൻ, പരേതനായ അലിക്കുട്ടി.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇട്ടേക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.