മരട്: അവശിഷ്ടങ്ങൾ നീക്കാൻ 70 ദിവസം

കൊച്ചി: മരടിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയ ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കാൻ 70 ദിവസം. സാങ്കേ തിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തി ആരംഭിക്കുക. ഫ്ലാറ്റുകൾ നിലനിന്നിടത്ത് ഒരു നിലയോളം ഉയരത്തിൽ കോൺക്രീറ്റ് അവശിഷ്ടം കുമിഞ്ഞുകൂടി കിടക്കുകയാണ്. ചില ഫ്ലാറ്റുകളുടെ അവശിഷ്ടം കായലിലും പതിച്ചിട്ടുണ്ട്.

കമ്പിയും സിമന്‍റ് ഉൾപ്പടെ അവശിഷ്ടങ്ങളും രണ്ടായി തിരിച്ചാണ് നീക്കം ചെയ്യുക. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോൺക്രീറ്റ് മാലിന്യം ഏറ്റെടുക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ചവയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ശനിയാഴ്ച ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളും ഞായറാഴ്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളുമാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.

Tags:    
News Summary - 70 days need to remove flat debris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.