Posted On
date_range Updated On
date_range ഏഴു വയസുകാരന് പീഡനം; ബന്ധുവിന് 15 വർഷം കഠിനതടവും പിഴയും ശിക്ഷ
പട്ടാമ്പി: ഏഴുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബന്ധുവിന് 15 വർഷം കഠിനതടവും 1,50,000 രൂപ പിഴയും ശിക്ഷ. കല്ലടിക്കോട് വാലിക്കോട് നെല്ലറോഡ് വീട്ടിൽ അബ്ദുൽ ഖാദറിനെയാണ് (50) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയിലുണ്ട്. 2021ൽ നടന്ന സംഭവത്തിൽ കല്ലടിക്കോട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഡോമിനിക് ദേവരാജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.