68 മദ്യവിൽപനശാല കൂടി തുറക്കുന്നു

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യ​ത്തി‍ന്‍റെ ഭാ​ഗ​മാ​യി ബി​വ​റേ​ജ​സ്​ കോ​ർ​പ​റേഷന്‍റെ 68 മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ കൂ​ടി ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കും. ഉ​ത്ത​ര​വ് ഉ​ട​ന്‍ ഇ​റ​ങ്ങു​മെ​ന്നാ​ണ​റി​യു​ന്ന​ത്. പ്രീ​മി​യം ഷോ​പ്പു​ക​​ളാ​യാ​വും മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ക​യെ​ന്നാ​ണ്​ മ​ദ്യ​ന​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ൽ മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ച കോ​ട​തി ഉ​ത്ത​ര​വി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടി​ക​യി​ലു​ള്ള മി​ക്ക ഷോ​പ്പു​ക​ളും പൂ​ട്ടേ​ണ്ടി​വ​ന്നി​രു​ന്നു. പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​വ തു​റ​ക്കാ​നും സാ​ധി​ച്ചി​ല്ല. മ​ദ്യ​ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ ക​ണ്ടെ​ത്തി​യ ചി​ല സ്ഥ​ല​ങ്ങ​ളി​ലാ​ക​ട്ടെ പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ളെ തു​ട​ർ​ന്ന്​ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​പോ​കാ​നും സാ​ധി​ച്ചി​ല്ല. ഇ​ത്ര​യും മ​ദ്യ​വി​ൽ​പ​ന​ശാ​ല പൂ​ട്ടി​യ​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ തി​ര​ക്ക് കൂ​ടി​യെ​ന്നും അ​തൊ​ഴി​വാ​ക്കാ​ൻ 170 ഔ​ട്ട്​​ലെ​റ്റു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള ബെ​വ്​​കോ ശി​പാ​ർ​ശ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചി​ല്ല.

തി​രു​വ​ന​ന്ത​പു​രം -5, കൊ​ല്ലം -6, പ​ത്ത​നം​തി​ട്ട -1, ആ​ല​പ്പു​ഴ -4, കോ​ട്ട​യം -6, ഇ​ടു​ക്കി -8, എ​റ​ണാ​കു​ളം -8, തൃ​ശൂ​ർ -5, പാ​ല​ക്കാ​ട് -6, മ​ല​പ്പു​റം -3, കോ​ഴി​ക്കോ​ട് -6, വ​യ​നാ​ട് -4, ക​ണ്ണൂ​ർ -4, കാ​സ​ർ​കോ​ട് -2 എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മ​ദ്യ​ശാ​ല​ക​ൾ.

Tags:    
News Summary - 68 more liquor shops to open in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.