Posted On
date_range Updated On
date_range സംസ്ഥാനത്ത് 62 ശതമാനം അധിക വേനൽ മഴ
മൂലമറ്റം: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനേക്കാൾ 62 ശതമാനം അധിക വേനൽ മഴ ഇത്തവണ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്നു മുതൽ 19 വരെയുള്ള കാലയളവിൽ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാൽ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കിൽ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ.
പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളിൽ അധിക മഴ പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.