വീട് കുത്തിത്തുറന്ന് ആറുലക്ഷത്തി​െൻറ സ്വർണം കവർന്നു

കാഞ്ഞങ്ങാട്: കല്യാൺ റോഡിൽ വീട് കുത്തിത്തുറന്ന് ആറുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. മാവുങ്കാൽ കല്യാൺ റോഡ് അമൃത സ്കൂളിനു സമീപത്തെ പ്രവാസി പ്രസാദി‍െൻറ വീട്ടിലാണ് കവർച്ച നടന്നത്. പ്രസാദ് വിദേശത്താണ്.

ഭാര്യ മേബിൾ റോസ് മകനു അസുഖമായതിനാൽ വെള്ളിയാഴ്ച വൈകീട്ട്​ വീടുപൂട്ടി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ശനിയാഴ്​ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടത്.

പിക്കാസ് കൊണ്ട് വീടി‍െൻറ മുൻവശം കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ തുണികൾക്കിടയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഹോസ്ദുർഗ് ഇൻസ്പെക്ടർ ഇ.അനൂപ് കുമാർ, എസ്.ഐ കെ.പി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്​ഥലത്തെത്തി പരിശോധന നടത്തി.

കവർച്ചക്ക് ഉപയോഗിച്ച പിക്കാസ് വിടിനു പിറകുവശത്തുനിന്ന് കണ്ടെത്തി. പൊലീസ് നായ്​ വീട്ടിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയുള്ള വായനശാലക്ക്​ സമീപംവരെയെത്തി തിരികെവന്നു.   

Tags:    
News Summary - 6 lakhs robbery in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.