സി.പി.എം യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രായേൽ അനുകൂല മുദ്രാവാക്യം; 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: കൊച്ചിയിൽ ഇസ്രായേൽ അനുകൂല മുദ്രാവാക്യവുമായി സി.പി.എം ജാഥയിൽ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെർണാണ്ടസിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകിട്ട് എറണാകുളം നഗരത്തിൽ സി.പി.എം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിക്കിടെയാണ് സംഭവം. റാലിക്ക് സമീപത്തെത്തിയ നീത ബ്രൈറ്റ് മുദ്രാവാക്യം വിളിക്കുകയും ഇസ്രായേൽ പതാക ഉയർത്തി കാണിക്കുകയും ചെയ്തു.

സംഘർഷ സാധ്യത കണക്കിലെടുത്ത് നീത ബ്രൈറ്റിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റാലി സംഘടിപ്പിച്ച് റോഡ് തടസപ്പെടുത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു.

Tags:    
News Summary - 52-year-old woman arrested, released for raising pro-Israel slogans during CPM anti-war rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.