Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ചയാൾക്ക് 50 വർഷം തടവ്
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം തടവും 2,50,000 രൂപ പിഴയും വിധിച്ചു. പായിപ്പാട് ആരമലക്കുന്ന് ആരമലപുതുപ്പറമ്പിൽ വീട്ടിൽ എ.വി. മനോജിനെയാണ് (42) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം. പിഴത്തുക അതിജീവിതക്ക് നൽകാത്ത പക്ഷം 10 വർഷം അധിക തടവും അനുഭവിക്കണം. തൃക്കൊടിത്താനം മുൻ എസ്.എച്ച്.ഒയായിരുന്ന സാജു വർഗീസ്, നിലവിലെ എസ്.എച്ച്.ഒ ഇ. അജീബ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.