ബാലികയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന 44 കാരനെ ഇന്റർപോൾ സഹായത്തോടെ പിടികൂടി

തിരുവല്ല: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന 44 കാരനെ ഇന്റർ പോളിന്റെ സഹായത്തോടെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമല കടയിൽ പുത്തൻവീട്ടിൽ ബൈജു ശശിധരൻ (44 ) ആണ് ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്.

ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്കായി തിരുവല്ലയിലെ ഭാര്യ വീട്ടിൽ എത്തിയ ബൈജു ഏഴ് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം ബൈജു വിദേശത്തേക്ക് മടങ്ങി. തുടർന്ന് കുട്ടിയുടെ മനോനിലയിൽ വ്യത്യാസം അനുഭവപ്പെട്ട സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിൽ ആണ് പീഡന വിവരം പുറത്തറിഞ്ഞത്.

സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മസ്കറ്റിൽ ആയിരുന്ന ബൈജു ശശിധരനെ ഇൻറർപോളിന്റെ സഹായത്തോടെ നാട്ടിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് തിരുവല്ല സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇന്ന് ഉച്ചയോടെ പ്രതിയെ തിരുവല്ലയിൽ എത്തിച്ചു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - 44-year-old rape accused man arrested with the help of Interpol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.