ലിങ്കിൽ ക്ലിക്ക് ചെയ്തതേയുള്ളൂ, 40 അക്കൗണ്ട് ഉടമകൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പിനെതിരെ ജാഗ്രത

മുംബൈ: ബാങ്ക് അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്‍റെ ഇടപാടുകാർക്കാണ് പണം നഷ്ടമായത്. 40 പേർ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ചാനൽ അവതാരക ശ്വേത മേമനും പണം നഷ്ടമായവരിൽ ഉൾപ്പെടും.

ബാങ്കിൽ നിന്നെന്ന വിധത്തിലാണ് അക്കൗണ്ട് ഉടമകളുടെ ഫോണിലേക്ക് മെസേജ് വന്നത്. കെ.വൈ.സി ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു ഉള്ളടക്കം. അപ്ഡേറ്റ് ചെയ്യാനായി ഒരു വെബ് ലിങ്കും നൽകിയിരുന്നു.


ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബാങ്കിന്‍റേതിന് സമാനമായ വെബ്സൈറ്റിലാണ് എത്തിയത്. ഇതിൽ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകാൻ നിർദേശമുണ്ടായിരുന്നു. ഇങ്ങനെ വിവരങ്ങൾ നൽകിയവരുടെ പണമാണ് നഷ്ടമായത്.


ശ്വേത മേമന്‍റെ 57,636 രൂപയാണ് നഷ്ടമായത്. തന്‍റെ ഇന്‍റർനെറ്റ് ബാങ്കിങ് ഐ.ഡിയും പാസ്വേർഡും ഇവർ വെബ്സൈറ്റിൽ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ബാങ്കിൽ നിന്നെന്ന് പറഞ്ഞ് ഫോൺ കാൾ വന്നു. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി ഒ.ടി.പി വേണമെന്ന് ആവശ്യപ്പെട്ടു. ഒ.ടി.പി കൊടുത്തതും പണം നഷ്ടമായെന്ന മെസേജാണ് വന്നതെന്ന് ശ്വേതയുടെ പരാതിയിൽ പറയുന്നു. 

Tags:    
News Summary - 40 Bank Customers Lose Lakhs In 3 Days. They Had Just Clicked On A Link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.