സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം.

കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി മൊയ്തീൻ കുട്ടി (71) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്‍റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.