Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എൽ.ഇ.ഡി ലാമ്പിനകത്തും മറ്റുമായി അതിവിദഗ്‌ധമായി ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
കുവൈത്തിൽ നിന്നു വന്ന കോഴിക്കോട് സ്വദേശി അഫ്സൽ എന്ന യാത്രക്കാരനാണ് എൽ.ഇ.ഡി ബൾബിനകത്തുവരെ സംശയം തോന്നാത്തവിധത്തിൽ 498 ഗ്രാംസ്വർണം ഘടിപ്പിച്ചു വച്ചത്. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോൾ ഇയാളുടെ അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിൽ 28 ഗ്രാം സ്വർണ ചെയിനുകളും കൂടി കണ്ടെത്തി. മൊത്തം 677 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.