തടസ്സപ്പെട്ടത് 36 ജലവിതരണ പദ്ധതികൾ; 20 പദ്ധതികളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​തി​തീ​വ്ര മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ 36 ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു. ഇ​തി​ൽ 20 പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ചു.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ പ​ദ്ധ​തി​ക​ളാ​ണ് കൂ​ടു​ത​ലും ത​ക​രാ​റി​ലാ​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ 12 പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടെ​ങ്കി​ലും ഏ​ഴും പു​ന​രാ​രം​ഭി​ച്ചു. കോ​ട്ട​യം ജി​ല്ല​യി​ലെ കോ​സ​ടി പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ​മ്പ് ഹൗ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​ക​ൾ​ക്കും പൂ​ർ​ണ​നാ​ശം സം​ഭ​വി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ 20 പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചെ​ങ്കി​ലും 11ഉം ​പു​നഃ​സ്ഥാ​പി​ക്കാ​നാ​യി. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല്​ പ​ദ്ധ​തി​ക​ൾ ക്ര​മാ​തീ​ത​മാ​യ പ്ര​ക്ഷു​ബ്​​ധ​ത കാ​ര​ണം നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - 36 water supply projects were disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.