കോഴിക്കോട്: ഒാണം-ബക്രീദ് അവധി ദിവസങ്ങളിൽ 36 അഡീഷനൽ സർവിസുമായി കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയപ്പോൾ കോഴിക്കോട് ഡിവിഷന് റെക്കോഡ് കലക്ഷൻ. കഴിഞ്ഞ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കെ.എസ്.ആർ.ടി.സിയുടെ കലക്ഷൻ 52,45,093 രൂപയാണ്. സമീപകാലത്ത് നേടിയ ഏറ്റവും വലിയ തുകയാണിത്. കോഴിക്കോട് -ബംഗളൂരു റൂട്ടിലാണ് ദിവസേന ഒമ്പതു വീതം ബസുകൾ അഡീഷനൽ സർവിസ് നടത്തിയത്.
ഇൗ ഉത്സവകാലത്ത് കേരളത്തിൽ ഏറ്റവും അധികം അഡീഷനൽ സർവിസ് നടത്തിയതും കോഴിക്കോടുനിന്നാണ്. ശനിയാഴ്ചത്തെ കലക്ഷൻ മാത്രം 14,21,693 രൂപയാണ്. ദിവസ ടാർജറ്റ് ആയി കണക്കാക്കിയത് 13,52,600 രൂപയായിരുന്നു. മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് ടാർജറ്റ് മറികടക്കുന്നത്. ഒരുബസ് പോലും കേടാവുകയോ വഴിയിൽകിടക്കുകയോ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി. ബസുകളെല്ലാം കൃത്യസമയം പാലിക്കാനായി. മിക്ക ഡ്രൈവർമാരും കണ്ടക്ടർമാരും ഒാവർടൈം ഡ്യൂട്ടി എടുത്തതിനാൽ അഡീഷനൽ സർവിസുകൾ സുഗമമായി. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ, ഹെഡ് സൂപ്പർവൈസർ എന്നീ ഉദ്യോഗസ്ഥർ അഡീഷനൽ സർവിസുകൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.