representation image
Posted On
date_range Updated On
date_range രേഖകളില്ലാത്ത 35.5 ലക്ഷം രൂപ പിടികൂടി
പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശംവെച്ച 35,50,000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പൊലീസിന്‍റെ പിടിയില്‍. രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ സി. അലവി, എസ്.ഐ രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പരിസരത്ത് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
കോതമംഗലം സ്വദേശി എബി കുര്യാക്കോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി പരിസരത്ത് ഷോൾഡർ ബാഗിൽ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ കെട്ടുകളായാണ് ഉണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.