ശബരിമലയിലെ മണ്ഡല മകരവിളക്ക് കാലത്തെ വരുമാനം 351 കോടി

തിരുവനന്തപുരം : ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് 351 കോടിയുടെ വരുമാനം ലഭിച്ചുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍ .

നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാൻ ആണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടർച്ചയായി ജോലി ചെയുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി അഞ്ച് മുതൽ എണ്ണും.

അരവണപായസത്തിന് ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍, ഭാവിയില്‍ ഏലക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കും.പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്. ബോർഡിനു ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് വ്യക്തമാക്കി. ലൈസൻസ് എടുക്കണമെന്ന നിർദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - 351 crores during the Mandala Makarvilak period of Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.